ബാലരാമപുരം: സി.പി.ഐയുടെയും എ.ഐ.വൈ.എഫിന്റെയും പള്ളിച്ചൽ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. സി.പി.ഐയുടെ എല്ലാ ബ്രാഞ്ചുകളിലും കൈകഴുകൽ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഭഗവതിനട സുന്ദർ നിർവഹിച്ചു. ലോക്കൽ കമ്മിറ്റിയംഗം ജഗദീശൻ തമ്പി, ശിവാലയം തുളസി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീകണ്ഠൻ നായർ, ഭുവനേന്ദ്രൻ, സുരേഷ് മിത്ര എന്നിവർ വിവിധ കൈകഴുകൽ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പള്ളിച്ചൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധാന ജനവാസകേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. യൂണിറ്റുകൾ കേന്ദ്രീകരിച്ച് മാസ്ക്കുകളുടെ വിതരണവും നടന്നു. മേഖലാ സെക്രട്ടറി ജിഷ്ണുകുമാർ ഉദ്ഘാടനം നിർവഹിച്ചു.