വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടുകാരെ മുൾമുനയിൽ നിറുത്തിയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പത്തനംതിട്ടക്കാരനായ കൊറോണ ബാധിതൻ ചായകുടിച്ച വെഞ്ഞാറമൂട്ടിലെ കട കണ്ടെത്തി. കീഴായ്ക്കോണം മുത്താരമ്മൻ കോവിലിനു എതിർവശം പ്രവർത്തിക്കുന്ന സിറ്റി തട്ടുകട യിൽ നിന്ന് 19ന് രാവിലെ 4 മണിയോടെയാണ് ചായ കുടിച്ചത്. രോഗ ബാധിതൻ കാറിൽ നിന്നിറങ്ങാതെ ഡ്രൈവറെ വിട്ടാണ് ചായ വാങ്ങിച്ചതെന്നും ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും നെല്ലനാട് പഞ്ചായത്തു പ്രസിഡന്റ് സുജിത് എസ്. കുറുപ്പ് പറഞ്ഞു. അന്നേ ദിവസം ആ ഹോട്ടലിൽ കയറിയവർ നിരീക്ഷണത്തിലാവണമെന്നും ആരും പരിഭ്രാന്തരാവേണ്ടന്നും അദ്ദേഹം പറഞ്ഞു.