കല്ലമ്പലം: രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ഇതിന്റെ ഗൗരവം ഉൽക്കൊള്ളാതെ കറങ്ങി നടന്ന 12 യുവാക്കളെ കല്ലമ്പലം, പള്ളിക്കൽ സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് അറസ്റ്റ്ചെയ്തു. പിന്നീട് താക്കീതു നൽകി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 21 ദിവസം വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവരെ ബോധവാൻമാരാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണി കഴിഞ്ഞും പ്രവർത്തിച്ച രണ്ട് വ്യാപാര സ്ഥാപനങ്ങളുടെ ഉടമയെയും കല്ലമ്പലം അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കറങ്ങി നടക്കാനും കൂട്ടംകൂടി നിൽക്കാനും അനുവദിക്കില്ലെന്നും എല്ലാവരും നിയമം പാലിക്കണമെന്നും കല്ലമ്പലം, പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർമാർ പറഞ്ഞു.