mohanlal

തിരുവനന്തപുരം: കൊറോണ വൈറസിനെ സംബന്ധിച്ച് മോഹൻലാൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തെന്ന വാർത്ത തെറ്റാണെന്ന് മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു.

ആരോഗ്യപ്രവർത്തകരെയും വൈറസിനെ നേരിടാൻ കൂടെ നിൽക്കുന്നവരെയും അഭിനന്ദിക്കാനായി കൈകൾ കൊട്ടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചുള്ള പ്രസ്താവനയിൽ കൈയ്യടികാരണമുണ്ടാകുന്ന ശബ്ദത്തിൽ വൈറസ് ഇല്ലാതെയാകട്ടെയെന്ന പരാമർശത്തെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചാണ് മനുഷ്യാവകാശ കമ്മിഷന് ഓൺലൈനിലൂടെ പരാതി ലഭിച്ചത്.

സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ പരാതിക്ക് നമ്പരിടുകമാത്രമാണ് ഉണ്ടായതെന്നും പരാതി കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്നും മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു.