പാറശാല: റോഡിൽ കൂട്ടംകൂടിയ പത്ത് പേർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം പാറശാല ഇഞ്ചിവിള ജംഗ്‌ഷനിൽ കൂടിനിന്നവരും കണ്ടാൽ അറിയാവുന്നതുമായ പത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. ഇവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാത്തതിനെ തുടർന്ന് പൊലീസ് വിരട്ടിവിട്ടു. പൊലീസ് നടപടി തെറ്റാണെന്ന് ആരോപിച്ച് എസ്.ഐ ക്കെതിരെ മേലധികാരികൾക്ക് പരാതി നൽകിയ ശേഷം പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നുകണ്ട് മേൽ നടപടികൾ വേണ്ടെന്നുവച്ചു. ഇഞ്ചിവിളയിൽ യുവാവിന്റെ ദേഹത്ത് ആട്ടോ റിക്ഷ കയറ്റിയിറക്കിയ കേസിലെ പ്രതികൾ ഉൾപ്പെടുന്നവരാണ് ഈ കേസിലുമുള്ളതെന്ന് പൊലീസ് പറഞ്ഞു. പാറശാല ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ശ്രീജു, ശ്രീജിത്ത് ഇവരുടെ പിതാവ് സ്റ്റീഫൻ എന്നിവരും ഉൾപ്പെടുന്നു.