വർക്കല: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി ഫാർമസി വിഭാഗം മരുന്നുകൾ വീടുകളിലെത്തിക്കും. മരുന്നുകൾ വാങ്ങാൻ പുറത്തുപോകുന്നതിന് ബുദ്ധിമുട്ടുള്ള രോഗികൾക്ക് ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പ്രകാരമുള്ള മരുന്ന് ആശുപത്രി ഫാർമസിയിൽ നിന്നും വീടുകളിലെത്തിക്കാനാണ് തീരുമാനം. ഇതിനായി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വാട്ട്സ്ആപ്പിലോ ഇ - മെയിലിലോ അയച്ചാൽ മതി. മരുന്നിന്റെ വില പണമായോ നെറ്റ് ബാങ്കിംഗ് വഴിയോ സ്വൈപ്പിംഗ് മെഷീൻ വഴിയോ നൽകാം. ഇതിനായി പ്രത്യേകിച്ച് യാതൊരുവിധ ചാർജ്ജും ഈടാക്കുന്നില്ല. ഈ സംവിധാനം ഇന്ന് മുതൽ നിലവിൽ വരുമെന്ന് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഫോൺ: 9400050200, e-mail ssnmmhospital@gmail.com.