a-h-salim

വർക്കല:ലോക്ക് ഡൗണിന്റെ മറവിൽ പച്ചക്കറി ഉൾപെടെയുളള അവശ്യസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അറിയിച്ചു. സവാളയ്ക്ക് 20 രൂപയും ചെറിയ ഉളളിക്ക് 30രൂപയുമാണ് ഗ്രാമപഞ്ചായത്തിലെ ചില വ്യാപാരികൾ വർദ്ധിപ്പിച്ചത്. ഭക്ഷണസാധനങ്ങൾ വിൽകുന്നതിനായി കടകൾ തുറക്കുന്ന എല്ലാപേരും ബ്രേക്ക് ദ ചെയിൻ കാമ്പെയ്ന്റെ ഭാഗമായുളള ലിക്വിഡ് ഹാന്റ് വാഷും വെളളവും നിർബന്ധമായും കടയ്ക്കു മുമ്പിൽ സജ്ജീകരിക്കണം.വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7ന് തുറന്ന് വൈകിട്ട് 5ന് അടയ്ക്കണം.വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത സ്ഥപനങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് നേരിട്ട് ലീഗൽ മെട്രോളജി വകുപ്പിന് കൈമാറും.പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന പരിശോധനയിൽ സെക്രട്ടറി സുപിൻ,ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ.ഗോപകുമാർ,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബിജു, പഞ്ചായത്ത് അസി.സെക്രട്ടറി കിരൺചന്ദ്, ഗ്രാമപഞ്ചായത്തംഗം കുട്ടപ്പൻതമ്പി എന്നിവർ പങ്കെടുത്തു.