ബാലരാമപുരം:ബാലരാമപുരത്ത് ജാഗ്രതനിർദ്ദേശം ലംഘിച്ച് സർവീസ് നടത്തിയ 25 ഓളം വാഹനങ്ങൾ ബാലരാമപുരം പൊലീസ് പിടികൂടി.അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് ലംഘിച്ച് ബാലരാമപുരം ജംഗ്ഷനിൽ എത്തിയ വാഹനങ്ങളാണ് സി.ഐ ജി.ബിനുവിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കർഫ്യൂ കാലാവധി കഴിയുമ്പോൾ ഇവ വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു. ബാലരാമപുരം ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾക്ക് വഴിമുക്ക്,​ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ,​ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ് ആശുപത്രി തുടങ്ങി ആവശ്യസർവീസുകൾക്ക് മാത്രമേ ബാലരാമപുരം വഴി കടന്നുപോകാൻ അനുവദിക്കൂ.