വർക്കല:കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ,റവന്യൂ, പൊലീസ് അധികൃതർക്കൊപ്പം റെഡ്ക്രോസ് സൊസൈറ്രിക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ വർക്കല താലൂക്കിലെ വർക്കല നഗരസഭയിലും ഇടവ,ഇലകമൺ, നാവായിക്കുളം,പളളിക്കൽ, മടവൂർ,കരവാരം, മണമ്പൂർ,ഒറ്റൂർ,ചെറുന്നിയൂർ,വെട്ടൂർഗ്രാമപഞ്ചായത്തുകളിലും 18നും 35നും മദ്ധ്യെ പ്രായമുളള യുവതിയുവാക്കളെ ആവശ്യമുണ്ട്.താല്പര്യമുളളവർ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വർക്കല താലൂക്ക് മാനേജിംഗ് കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ ആലംകോട് ദാനശീലൻ (ഫോൺ: 9446794051), വൈസ് ചെയർമാൻ കെ.ജി.സുരേഷ് (ഫോൺ: 9447101453) എന്നിവർ അറിയിച്ചു.