തിരുവനന്തപുരം:ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 29 മുതൽ ഏപ്രിൽ 7വരെ നടത്താനിരുന്ന ശബരിമല ഉത്രം - മഹോത്സവം മാറ്റിവച്ചു. ഉത്സവത്തിനായി ക്ഷേത്രനട തുറക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിനായി 28 ന് വൈകിട്ടാണ് നട തുറക്കാൻ തീരുമാനിച്ചിരുന്നത്. ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഉത്സവ ചടങ്ങുകൾ നിറുത്തി വയ്ക്കാനും ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.