kunjumon

വെഞ്ഞാറമൂട്: പഞ്ചായത്ത് നിർമ്മിച്ച് നൽകിയ വീട് അപകടാവസ്ഥയിലെന്ന് പരാതി.വാമനപുരം പഞ്ചായത്തിൽ മേലാറ്റുമൂഴി ഈട്ടിമൂട് കെ.ജി നിവാസിൽ കുഞ്ഞുമോനും കുടുംബവും താമസിക്കുന്ന വീടാണ് അയൽവാസി മണ്ണിടിച്ച് മാറ്റിയതോടെ അപകടത്തിലായത്.വീടിന്റെ അടിസ്ഥാനവും ചുവരുകളും പൊട്ടിമാറിയെന്നും ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് വീടെന്നും കുഞ്ഞുമോൻ പറഞ്ഞു. നിവിലിൽ ഇവർ ഈട്ടിമൂട് ആശുപത്രിക്ക് സമീപത്തെ തുടർ വിദ്യാകേന്ദ്രത്തിന്റെ അങ്കണത്തിൽ ടാർപോളിൻ ഷെഡിലാണ് താമസം. അടിയന്തരമായി ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കാൻ പഞ്ചായത്തും റവന്യു വകുപ്പും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.