ആര്യനാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.ആയൂർ തോട്ടത്തിൽ വീട്ടിൽ നിന്ന് പുനലാൽ ഉറിയാക്കോട് വട്ടവിള അരുൺ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന സിജോ എന്ന ജോൻസി (34),ആര്യനാട് തിരമാൻകുഴി നൗഫൽ മൻസിലിൽ കിച്ചു എന്ന നൗഫൽ (21) ‌എന്നിവരാണ് അറസ്റ്റിലായത്.പെൺകുട്ടി നൗഫലിന്റെ കൂടെപ്പോയ സംഭവത്തിൽ ആര്യനാട് പൊലീസ് മിസിംഗ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഇരുവരും പീഡിപ്പിച്ചതായി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.