തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും പ്രായമുള്ളവർക്കും സഹായവുമായി സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ യൂത്ത് ആക്ഷൻ ഫോഴ്സ്. അവശ്യക്കാർ ഫോൺ വിളിച്ചാൽ വോളന്റിയർമാർ വീട്ടിലെത്തി സാധനങ്ങളുടെ ലിസ്റ്റും പണവും കൈപ്പറ്റി ഏറ്റവും അടുത്തുള്ള കടകളിൽ നിന്ന് വാങ്ങി നൽകും. വൈകിട്ട് അഞ്ച് മണിവരെ മാത്രം കടകൾ തുറക്കുന്നതിനാൽ ഈ സമയത്താണ് സർവീസ്. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത സഹായം ആവശ്യമുണ്ടെങ്കിൽ രാത്രിയിലും സേവനമുണ്ടാകും. ആദ്യദിനത്തിൽ തിരുവനന്തപുരം നഗര പരിധിയിൽ നൂറോളം പേരാണ് സേവനം പ്രയോജനപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ പദ്ധതി നടന്നുവരികയാണ്. അടുത്ത ഘട്ടമെന്ന നിലയിൽ തദ്ദേശവകുപ്പുകളുമായി സഹകരിക്കുമെന്ന് സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു പറഞ്ഞു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
തിരുവനന്തപുരം സിറ്റി: 7012864879 ( സുന്ദർ), 7907130721 (നിഖിൽ),
ആറ്റിങ്ങൽ: 9746109031 (രാജേഷ്), 9037521894 (സുജിത്ത് രാജ്),
നെയ്യാറ്റിൻകര: 8089897362 (നവീൻ), 9946004271 (സജീർ),
നെടുമങ്ങാട് നഗരസഭ: 9526347107 (ഷാഫി), 9995977575 (രഞ്ജിത്ത്).