തിരുവനന്തപുരം:സി-ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മുൻ എം..പിയും സിപിഎം നേതാവുമായ ടിഎൻ സീമയുടെ ഭർത്താവ് ജി.ജയരാജിനെ സർക്കാർ നീക്കി.
സി–ഡിറ്റിൽ രജിസ്ട്റാറായിരുന്ന .ജയരാജിനെ വിരമിച്ചതിനു ശേഷം കരാർ അടിസ്ഥാനത്തിലാണ് ഡയറക്ടറായി നിയമിച്ചിരുന്നത്. മതിയായ യോഗ്യതയില്ലെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ വിധി വരാനിരിക്കെയാണ് നിയമനം റദ്ദാക്കി സർക്കാർ തടിയൂരിയത്. ഡോ.എസ്.ചിത്രയ്ക്ക് സിഡിറ്റ് ഡയറക്ടറുടെ അധിക ചുമതല നൽകി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉത്തരവിറക്കി... നിയമനവുമായി ബന്ധപ്പെട്ട ഫയൽ , ഹൈക്കോടതി ഒട്ടേറെ തവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിരുന്നില്ല. ഒടുവിൽ, 26നുള്ളിൽ എത്തിക്കണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. സർക്കാരിനെതിരേ ഹൈക്കോടതിയുടെ പ്രതികൂല പരാമർശമോ ,വിധിയോ ഉണ്ടാകുമെന്നു കരുതിയാണ് തിടുക്കപ്പെട്ടുള്ള തീരുമാനമെന്നറിയുന്നു.
ജയരാജിനെ ഡയറക്ടറാക്കിയപ്പോൾത്തന്നെ ബന്ധുനിയമനമെന്ന ആരോപണം ഉയർന്നെങ്കിലും സർക്കാർ കാര്യമാക്കിയില്ല. തുടർന്നാണ് ഹൈക്കോടതിയിൽ പരാതി എത്തിയത്. വിരമിച്ചയാളുടെ പുനർ നിയമനവും ചോദ്യം ചെയ്യപ്പെട്ടു... സ്‌പെഷ്യൽ റൂൾ പ്രകാരം നിയമനമാകാമെന്ന് ധനകാര്യ വകുപ്പ് പറഞ്ഞെങ്കിലും
സിഡിറ്റിൽ റൂൾ നടപ്പാക്കിയിരുന്നില്ല.. ബുധനാഴ്ച വാദം കേൾക്കാനിരുന്ന കോടതി ഇനി കേസ് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.. . ഇതോടെ 23ന് രാത്രി രാജി എഴുതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. 24ന്, മാറ്റുന്നതായി ഉത്തരവിറക്കി...
സിഡിറ്റിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ജയരാജിനെ ഇടതു സർക്കാരാണ് രജിസ്ട്റാറാക്കിയത്.. വിരമിച്ച ശേഷം മൂന്നു മാസം കാലാവധി നീട്ടി നൽകി... കരാർ അടിസ്ഥാനത്തിൽ രണ്ടു മാസം മുമ്പാണ് ഡയറക്ടറാക്കിയത്.മാറ്റിക്കൊണ്ടുള്ള ഉത്തരവിനു പിന്നാലെ, സി–ഡിറ്റ് ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ താൻ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങുന്നതായ കുറിപ്പ് ജയരാജ് പോസ്റ്റ് ചെയ്തു. ഡിറ്റിന് വേണ്ടി സർക്കാർ ഇനിയും ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുമെന്ന് പറഞ്ഞ് ഗ്ഗൂപ്പിൽ നിന്ന് പിൻവാങ്ങി.