binoy-viswamFrom Gallery

തിരുവനന്തപുരം : കൊറോണയെ പ്രതിരോധിക്കാനും വ്യാപനം തടയാനും കോഴിക്കോട്, കാസർകോട്, കോട്ടയം ജില്ലകളിലെ ആശുപത്രികൾക്ക് എം.പി ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ അനുവദിച്ചതായി ബിനോയ് വിശ്വം അറിയിച്ചു.
കോഴിക്കോട്, കാസർകോട് ജില്ലകളിലെ ആശുപത്രികളിൽ വെന്റിലേറ്റർ, പേഴ്സണൽ പ്രൊട്ടക്‌ഷൻ എക്യുപ്‌മെന്റ് കിറ്റ്സ് എന്നിവ വാങ്ങുന്നതിന് 25 ലക്ഷം രൂപ വീതവും വൈക്കം താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കുന്നതിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായും എം.പി അറിയിച്ചു.