കിളിമാനൂർ: കൊറോണ സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ ആവശ്യക്കാർക്ക് വീട്ടിൽ എത്തിക്കുന്ന പദ്ധതിയുമായി ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി. ആദ്യ ഘട്ടത്തിൽ പുളിമാത്ത്, വെള്ളല്ലൂർ, പഴയകുന്നുമ്മേൽ, കുടവൂർ മേഖലാ കമ്മറ്റികളിലെ തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകരാണ് ഹോം ഡെലിവറിക്ക് എത്തുന്നത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവർത്തകർ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്. വരും ദിവസങ്ങളിൽ ബ്ലോക്ക് പരിധിയിലെ മുഴുവൻ മേഖലാ കമ്മറ്റികളും ഹോം ഡെലിവറിയുമായി രംഗത്തെത്തുമെന്ന് ബ്ലോക്ക് ഭാരവാഹികളായ ജെ. ജിനേഷ് കിളിമാനൂർ, എ.ആർ. നിയാസ് എന്നിവർ അറിയിച്ചു.