ഉഴമലയ്ക്കൽ:കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാകുന്നതിന്റെ ഭാഗമായി വലിയമല പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് വേണ്ടി പരുത്തിക്കുഴി കേരളാ ആർട്സ് മാസ്കുകളും സാനിറ്റൈസറുകളും കുടിവെള്ളവും ക്ലബ് പ്രസിഡന്റ് കാർത്തിക് സബ് ഇൻസ്പെക്ടർ ബാബുവിന് കൈമാറി.സെക്രട്ടറി ജിഷ്ണു,ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുനിൽകുമാർ,അഭിജിത്ത്.എ,എസ്.ഐ മാരായ സുനിൽ കുമാർ,മുരുകൻ.സുരേഷ് ബാബു,അനൂപ് തുടങ്ങിയവർ പങ്കെടുത്തു.