തിരുവനന്തപുരം: പ്രളയകാലത്ത് വൻ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്ക്കുസമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.ഇതിന് ആറുമാസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ഇന്നുരാവിലെ മോട്ടോർ ഉപയോഗിച്ച് വെള്ളമടിക്കാൻ എത്തിയവരാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. ദുരന്തത്തിൽപ്പെട്ട് കാണാതായവരിൽ ആരുടേതെങ്കിലും ആയിരിക്കും ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ദുരന്തത്തിൽപ്പെട്ട പന്ത്രണ്ടുപേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ.അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.