madavoor-anil-nirvhikkunn

കല്ലമ്പലം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കഷ്ടത്തിലായ മടവൂർ പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കൾ സൗജന്യമായി വീടുകളിൽ വിതരണം ചെയ്ത് കണ്ണനും കിണ്ണനും മാതൃകയാകുന്നു. മടവൂർ മൂന്നാംവിള സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ജമാലുദ്ദീൻ, ജലാലുദ്ദീൻ (കണ്ണനും കിണ്ണനും) എന്നിവരാണ് മടവൂർ പ്ലാന്താനം കോളനിയിലെ 62 കുടുംബങ്ങളടക്കം സമീപ പ്രദേശങ്ങളിലെ 150 കുടുംബങ്ങൾക്ക് ധന്യ കിറ്റുകൾ വിതരണം ചെയ്തത്. എല്ലാവരും വീട്ടിലിരിക്കണമെന്ന നിബന്ധന വന്നതോടെ കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്നവരാണ് കഷ്ടത്തിലായത്. സംസ്ഥാന സർക്കാരിന്റെ സഹായങ്ങൾ ഇവരെ തേടിയെത്തും മുൻപേ തന്നെ ഇവർക്ക് അവശ്യവസ്തുക്കൾ അടങ്ങിയ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു വരികയാണ് ഈ യുവാക്കൾ. വിതരണോദ്ഘാടനം സി.പി.എം ജില്ലാകമ്മിറ്റിയംഗവും കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാനുമായ അഡ്വ. മടവൂർ അനിൽ നിർവഹിച്ചു.