police

തിരുവനന്തപുരം:നിരോധനം ലംഘിച്ച് യാത്രചെയ്തവർക്കെതിരെയും പുറത്തിറങ്ങിയവർക്കെതിരെയും കർശന നപടിയുമായി പാെലീസ് . മതിയായ യാത്രാരേഖകളില്ലാത്തതിനാൽ തിരുവനന്തപുരം നഗരത്തിൽ ചില വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിൽ ഇന്നുരാവിലെ വഴിയോര കച്ചവർക്കാർക്കുമുന്നിൽ തിക്കിത്തിരക്കിയവരെയും കച്ചവടക്കാരെയും പൊലീസ് വിരട്ടിയോടിച്ചു. നേരത്തേ നൽകിയിരുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് വീണ്ടുമെത്തിയതോടെ പൊലീസ് നടപടി സ്വീകരിച്ചത്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം.