water

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതികൾക്ക് പരിഹാരം കാണാനും വാട്ടർ അതോറിട്ടി എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയോഗിച്ചു. വാട്ടർ അതോറിട്ടി കൊറോണ സെല്ലിന്റെ ഭാഗമായി ഇവർ പ്രവർത്തിക്കും.

സൂപ്രണ്ടിങ് എൻജിനീയർമാരെയും എക്സിക്യൂട്ടീവ് എൻജിനീയർമാരെയുമാണ് നോഡൽ ഓഫിസർമാരായി നിയമിച്ചിട്ടുള്ളത്.

ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിൽ എത്തുന്ന കുടിവെള്ള പ്രശ്നങ്ങൾ നോഡൽ ഓഫിസർമാരെ അറിയിക്കാൻ 24 മണിക്കൂറും കളക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും വാട്ടർ അതോറിട്ടി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിൽ നോഡൽ ഓഫിസർമാരെ ബന്ധപ്പെടാനുള്ള നമ്പരുകൾ:

തിരുവനന്തപുരം 9447797878

കൊല്ലം 8547638018

പത്തനംതിട്ട 8547638027

ആലപ്പുഴ 8547638043

കോട്ടയം 8547638029

ഇടുക്കി 8547638451

എറണാകുളം 9496044422

തൃശൂർ 8547638019

പാലക്കാട് 8547638023

മലപ്പുറം 8547638028

കോഴിക്കോട് 8547638024

വയനാട് 8547638058

കണ്ണൂർ 8547638025

കാസർകോട് 8547001230.

1916 എന്ന ടോൾ ഫ്രീ നമ്പരിലും ഉപഭോക്താക്കൾക്ക് പരാതി അറിയിക്കാം.