തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡാക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഗ്രാമീണ മേഖലകളിൽ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയുള്ളിടത്താണ് കോച്ചുകൾ ഐസൊലേഷൻ വാർഡാക്കുന്നത്. എത്രപേരെ വേണമെങ്കിലും കോച്ചുകളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കാം.
ഇതിനൊപ്പം വെന്റിലേറ്ററുകളും നിർമിക്കും. എൽ.എച്ച്, ബി കോച്ചുകളെയാണ് ഐസൊലേഷൻ വാർഡുകളാക്കി മാറ്റുകയാണ്. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിലാണ് കോച്ചുകൾ ഇതിനായി സജ്ജീകരിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളക്കമുള്ള വിദൂര സ്ഥലങ്ങളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.