sanitiser

പാലക്കാട്: സാനിറ്റൈസർ കഴിച്ച റിമാൻഡ് തടവുകാരൻ മരിച്ചു. മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് മരിച്ചത്. മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്റ് ചെയ്തത്. മാർച്ച് 24 ന് ആണ് സാനിറ്റൈസർ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നാണ് മരിച്ചത്.