ആലപ്പുഴ: ദേശീയ പാതയിൽ ചേർത്തല പട്ടണക്കാട്ട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് രണ്ടുപേർ മരിച്ചു. സൈക്കിൾ യാത്രക്കാരനായ പട്ടണക്കാട് സ്വദേശി അപ്പച്ചനും ബൈക്ക് യാത്രക്കാരനായ ചെല്ലാനം സ്വദേശി ജോയിയുമാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി ഇവർക്കുമേൽ ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. ആർക്കെങ്കിലും പരിക്കേറ്റോ എന്ന വ്യക്തമല്ല.