പാലോട്:കൊറോണക്കാലത്ത് ഭക്ഷണമില്ലാതെ ആരും കഷ്ടപ്പെടില്ല, നിരാലംബരായ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണങ്ങളെല്ലാം സജ്ജമെന്ന് നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷും പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോനും അറിയച്ചു.നിലവിൽ പാഥേയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ നന്ദിയോട്ട് 242 പേർക്കും പെരിങ്ങമ്മലയിൽ 92 പേർക്കും ഭക്ഷണമെത്തിക്കുന്നുണ്ട്. ഇനിയും ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ വാർഡ് മെമ്പർമാരെ അറിയിക്കാം.

നന്ദിയോട് പഞ്ചായത്ത് ഫോൺ: 9496816433, 9447 323030, 9447911649,പെരിങ്ങമ്മല പഞ്ചായത്ത് ഫോൺ:86061 44986, 9496040709,9497619899