വിതുര:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി വിതുര സർവീസ് സഹകരണ ബാങ്കും. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സഹകരണത്തോടെ ആനപ്പാറ,തേവിയോട്,കെ.പി.എസ്.എം ജംഗ്‌ഷൻ,വിതുര മാർക്കറ്റ് ജംഗ്‌ഷൻ,വിതുര കലുങ്ക് ജംഗ്ഷൻ, ശിവക്ഷേത്ര ജംഗ്‌ഷൻ, കൊപ്പം എന്നിവിടങ്ങളിലെ വ്യപാര സ്ഥാപങ്ങൾ,മെഡിക്കൽ സ്റ്റോറുകൾ,ബാങ്കുകൾ,ആശുപത്രികൾ,ബസ് സ്റ്റോപ്പ്, ബാങ്കുകൾ,എ.ടി.എമ്മുകൾ എന്നിവ ക്ളോറിനേഷൻ നടത്തി അണുവിമുക്തമാക്കി. താലൂക്ക് ആശുപത്രിയിൽ മാസ്‌കുകൾ വിതരണം ചെയ്‌തു.
ബാങ്കിലും ശാഖകളിലും വാഷിംഗ് കോർണറുകൾ സ്ഥാപിച്ചു. ലോക് ഡൗൺ ദിനങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കുടിവെള്ളവും, ഉച്ചഭക്ഷണവും വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളിയും സെക്രട്ടറി സന്തോഷ് കുമാറും അറിയിച്ചു.