വർക്കല:നഗരസഭ പരിധിയിൽ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരുടെ വീടുകളും ഇവരുടെ ആരോഗ്യ സ്ഥിതികളും നീരീക്ഷിക്കുന്ന പ്രതിരോധ വോളന്റിയർമാരുടെ പ്രവർത്തനം ശക്തമാക്കി.കൂടാതെ സപ്ലൈകോ,റെയിൽവേസ്റ്റേഷൻ, വിശ്രമ സ്ഥലങ്ങൾ,പൊതുസ്ഥലങ്ങൾ,മാർക്കറ്റുകൾ എന്നിവിടങ്ങളിൽ തമ്പടിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.പൊലീസ്, ആരോഗ്യ പ്രവർത്തകർ,ജനപ്രതിനിധികൾ, ആശാവർക്കർമാർ എന്നിവർ വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുകയും വേണ്ട നിർദ്ദേശം നൽകുയും ചെയ്യും.