കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൻെറ നേതൃത്വത്തിൽ നിരീക്ഷണത്തിലുള്ളവർ വീടുകളിലുണ്ടെന്ന് ഉറപ്പു വരുത്താൻ സ്പെഷ്യൽ സ്ക്വാഡുകൾ നിത്യേന രംഗത്ത്. 90 പേരാണ് അഞ്ചുതെങ്ങിൽ നിരീക്ഷണത്തിലുള്ളത്. ഇതിനു പുറമെ മറ്റു സംസ്ഥാനങ്ങളിൽ മത്സ്യ ബന്ധനം കഴിഞ്ഞ് നാട്ടിലെത്തിയ മത്സ്യതൊഴിലാളികളോടും വീടിന് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നത്തെ സ്ക്വാഡിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. ഷ്യാംജി വോയ്സ്, ഡോ. ദീപക്, ഹെൽത്ത് സൂപ്പർവൈസർ മുരളിധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് മാരായ രജനി വി.എസ്, സുലഭ, ആശാ വർക്കർ സുപ്രഭ എന്നിവരോടൊപ്പം അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ രജിതാ മനോജ് എന്നിവരും പങ്കെടുത്തു.