suni

ആലപ്പുഴ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ലോറികൾ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ ബാധിച്ചത്. ആലപ്പുഴയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മിൽ ഉടമകളുമായി സംസാരിക്കുകയും നെല്ലുമായി ലോറികൾക്ക് തടസമില്ലാതെ പോകാമെന്നും അദ്ദേഹം അറിയിച്ചു.

നെല്ല് സംഭരിക്കാൻ ലോറികൾ എത്താതായതോടെ കൊയ്ത്ത് കഴിഞ്ഞ നിരവധി പാടശേഖരങ്ങളിൽ നെല്ല് കൂട്ടിയിട്ടിട്ടുണ്ട്. സപ്ലൈകോയുടെ മേൽനോട്ടത്തിലാണ് സ്വകാര്യ മില്ലുടകൾ നെല്ല് സംഭരിക്കുന്നത്.