പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പ്രസിഡന്റ് ദീപാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റായിരിക്കേ മരിച്ച വി.വി. അജിത്കുമാറിന്റെ പേരിൽ വി.വി. ആജിത്കുമാർ മെമ്മോറിയൽ സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഒന്നര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിന് വേണ്ടി വരുന്ന തുക വകയിരുത്താനും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ തീരുമാനമെടുത്തു.