വർക്കല:ഇടവ- ഓടയം മുസ്ലിം ജമാ അത്തിനു കീഴിലുളള പളളികളിൽ നമസ്കാരങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.ദിവസവും പളളിയിൽ വന്നുളള ജമാഅത്ത് നമസ്കാരങ്ങൾക്ക് നിയന്ത്രണമുള്ളതായി ഇടവ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മുണ്ടക്കയം ഹുസൈൻ മൗലവി, ഓടയം വലിയപളളി ചീഫ് ഇമാം സലീം മൗലവി, ഇടവ റെയിൽവേ സ്റ്റേഷൻ ജുമാ മസ്ജിദ് ഇമാം അബ്ദുൽ വാഹിദ് മൗലവി എന്നിവർ അറിയിച്ചു.