വക്കം: വക്കം ഗ്രാമ പഞ്ചായത്തിൽ കിടപ്പ് രോഗികൾക്ക് വീടുകളിൽ മരുന്നെത്തിച്ചു തുടങ്ങി. കൊറോണ വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹര്യത്തിൽ കിടപ്പ് രോഗികൾക്ക് മരുന്ന് മുടങ്ങാതിരിക്കാൻ വേണ്ടിയാണ് ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ വിഭാഗത്തിന്റെ പദ്ധതി. മുഴുവൻ രോഗികൾക്കും ഇതിനാൽ മരുന്ന് മുടങ്ങില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ബിഷ്ണു പറഞ്ഞു. റൂറൽ ഹെൽത്ത് സെന്ററിലെ ഡോക്ടർമാരും, ആരോഗ്യം പ്രവർത്തകരും, ആശാ വർക്കർമാരും പങ്കെടുത്തു.