വെള്ളറട: ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും അനാവാശ്യമായി നിരത്തിലിറങ്ങിയവർക്കെതിരെ കർശന നടപടിയുമായി പൊലീസും.സർക്കാർ ഉത്തരവ് ലംഘിച്ച് പുറത്തിറങ്ങിയതിന് ഇന്നലെ വരെ മുപ്പതോളം കേസുകൾ ആര്യങ്കോട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തു. കർശനമായ വാഹന പരിശോധയാണ് ലോക്ക്‌ഡൗണിന് പിന്നാലെ ആരംഭിച്ചത്. തലസ്ഥാനത്ത് 144 പ്രഖ്യാപിച്ചിട്ടും നിരവധി പേ‌ർ അനാവശ്യമായി നിരത്തിലിറങ്ങുന്നുണ്ട്. ഇവർക്കെതിരെ നടപടികൾ കടുപ്പിക്കുമെന്നും എസ്.ഐസജു അറിയിച്ചു.