മുടപുരം:കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വീടില്ലാതെ അലഞ്ഞു നടക്കുന്നവരും ഭക്ഷണം ഇല്ലാത്തവർക്കുമായി മംഗലപുരം ഗ്രാമ പഞ്ചായത്ത് പാട്ടം എൽ.പി സ്കൂളിൽ ഷെൽട്ടർ ഒരുക്കി.ഇവർക്ക് ആവശ്യമായ ഭക്ഷണം എത്തിക്കും.മറ്റു സൗകര്യങ്ങളും ഒരുക്കും.വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷ്യകിറ്റ്‌ എത്തിക്കും.ആർക്കെങ്കിലും ആവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അറിയിച്ചാൽ വാങ്ങി വീട്ടിൽ എത്തിക്കും.ട്രാസ്പോർട്ടിംഗ് ചാർജ്കൂടി നൽകണം.തനിച്ച് കഴിയുന്നവർക്ക് പഞ്ചായത്ത്‌ നേരിട്ട് ഭക്ഷണം എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.പാലിയേറ്റിവ് രോഗികൾക്കും ജീവിത ശൈലീ രോഗ ബാധിതരായി ചികിത്സ തേടുന്നവർക്കും വാർഡുകളിൽ ആശ വർക്കർമാർ വഴി മരുന്നുകൾ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.ഫോൺ. 9847312252.. വേങ്ങോട് മധു (പ്രസിഡന്റ്‌ ) , 9446033573.. ഹരികുമാർ (സെക്രട്ടറി ) , 8921608742.. മംഗലപുരം ഷാഫി( വികസന ചെയർമാൻ ) , 04712420261.. പഞ്ചായത്ത്‌ ഓഫീസ്.
...