കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചൺ നാളെ ആരംഭിക്കും.ആശാ വർക്കർ,അംഗനവാടി ടീച്ചർ,നാല് കുടുംബശ്രീ പ്രവർത്തകർ,സന്നദ്ധ പ്രവർത്തകൻ എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. രാവിലെ കാപ്പിയും,ഉച്ചക്ക് ഊണും നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്ന വാർഡ് നമ്പറും സ്ഥലവും ക്രമത്തിൽ, വാർഡ് 1 തട്ടത്തുമല അംഗൻവാടി, 2 പറണ്ടക്കുഴി അംഗൻവാടി, 3 ബഡ്സ് സ്കൂൾ തട്ടത്തുമല, 4 പോട്ടലിൽ അംഗൻവാടി, 5 വടക്കുംകര അംഗൻവാടി, 6 കൊപ്പം അംഗനവാടി,7 ചൈതന്യ അംഗനവാടി തൊളിക്കുഴി, 8 വട്ടലിൽ നവാടി, 9 വണ്ടന്നൂർ അംഗനവാടി, 10 കാനാറ അംഗനവാടി, 11 മടത്തിൽ കുന്നിൽ അംഗനവാടി, 12 ചിറ്റിലഴികം അംഗനവാടി, 13 ഇരട്ടച്ചിറ അംഗനവാടി, 14 ആരാധന അംഗനവാടി കുന്നുമ്മൽ, 15 പഴയകുന്നുമ്മൽ അംഗനവാടി, 16 പാറകോണം,17 കടമ്പറ വാരം.