nurse

റോം: മറ്റുള്ളവർക്കുകൂടി കൊറോണ പടരുമെന്ന പേടിയിൽ ഇറ്റലിയിൽ കൊറോണ ബാധിതയായ നഴ്‌സ് ജീവനൊടുക്കി. ലോംബാർഡ് സാൻ ജെറാർഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി എന്ന മുപ്പത്തിനാലുകാരിയാണ് ജീവനൊടുക്കിയത്.
കൊറോണ ബാധിച്ചെന്ന് വ്യക്തമായതോടെ കഴിഞ്ഞദിവസങ്ങളിൽ കടുത്ത മാനസികസമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് നഴ്സുമാരുടെ സംഘടന പറയുന്നത്. ഇൗമാസം പത്തിനാണ് ഡാനിയേല കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.


ആത്മഹത്യയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിച്ചിരുന്ന നഴ്‌സും ആത്മഹത്യ ചെയ്തിരുന്നു.