ആറ്റിങ്ങൽ:കൊറോണ ബാധയെ തുടർന്ന് കുടിവെള്ള ക്ഷാമമുണ്ടായ നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു. ആറ്റിങ്ങൽ വലിയ കുന്ന് മേഖലയിലാണ് ഇന്ന് കുടിവെള്ളം എത്തിച്ചത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവിടെ ജനങ്ങൾക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ നിത്യവൃത്തിയ്ക്ക് പോലും കഷ്ടപ്പെടുന്ന സമയത്താണ് കുടിവെള്ളം കൂടി മുടങ്ങിയത്.വിവരം അറിഞ്ഞ ഉടൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവൻചേരി രാജു വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് കുടിവെള്ളം എത്തിച്ചത്.