ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊറോണ നിരീക്ഷണത്തിലുള്ളവർ 208 ആയി. ദിനംപ്രതി നിരവധിപേരാണ് അന്യ നാടുകളിൽ നിന്നു ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ എത്തുന്നത്. ചൊവ്വാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് നിരീക്ഷണത്തിലുണ്ടായിരുന്നത് 187 പേരായിരുന്നു. എന്നാൽ ബുധനാഴ്ച ഉച്ചയോടെ ഇത് 202 ആയി ഉയർന്നു. വ്യാഴാഴ്ച ആയപ്പോൾ അത് 208 ആയി മാറിയിരിക്കുകയാണ്. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർ ഫോണിൽ വിളിച്ച് ലിസ്റ്റും പണവും നൽകിയാൽ വാങ്ങി വീട്ടിലെത്തിക്കാനും നഗരസഭ സൗകര്യമൊരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം ആവശ്യമുണ്ടെങ്കിൽ ചെയർമാന്റെ നമ്പരായ 9847115669 ൽ അറിയിക്കണം. നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് കൈവശമുള്ളതിനാൽ ആവശ്യം ശരിയാണോ എന്ന് പരിശോധിക്കാൻ കഴിയും.