thomas

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നു. സംസ്ഥാനത്തിന്റെ നിലവിൽ പ്രഖ്യാപിച്ച ഭക്ഷ്യപാക്കേജിനുൾപ്പെടെ സഹായം ചെയ്യും. എന്നാൽ ഇത് നേരെത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ ഈ പ്രഖ്യാപനം കൊണ്ട് സാഹചര്യം മറികടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


ടൂറിസം, ഐ.ടി സെക്ടറുകൾക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. ജി.എസ്.ടി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടാകാൻ പോകുന്നത്. ശമ്പളവും പെൻഷനും നൽകാൻ വായ്പ പരിധി ഉയർത്തണം. എന്നാൽ ഇതേക്കുറിച്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഒരു ചർച്ച പോലും നടത്തിയിട്ടില്ല. വായ്പാ തിരിച്ചടവിന്റെ കാര്യത്തെക്കുറിച്ചും പാക്കേജ് മിണ്ടുന്നില്ല. മൊറോട്ടോറിയം പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ഒന്നും പറയുന്നില്ല. വായ്പാ തിരിച്ചടവ് വ്യവസ്ഥയിലും മാറ്റം വരുത്തിയില്ല. ഇക്കാര്യത്തിൽ റിസർവ് ബാങ്കും മൗനം പാലിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.