നെടുമങ്ങാട് : സ്വയം കൊറോണ നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞിരുന്ന നിർദ്ധന ഗൃഹനാഥന്റെ പെട്ടിക്കട സംഘം ചേർന്ന് അടച്ചു പൂട്ടിച്ചതായി പരാതി.കുറ്റിയാണിയിൽ മുറുക്കാൻ കട നടത്തുന്ന 55 കാരന്റെ കുടുംബത്തെയാണ് കൊറോണയുടെ മറവിൽ ഒറ്റപ്പെടുത്തിയതെന്ന് നാട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ 21 ന് കടയുടമ സഞ്ചരിച്ചിരുന്ന ബസിൽ ഒരു കൊറോണ ബാധിതൻ ഉണ്ടെന്ന സംശയത്തിൽ പൊലീസ് യാത്രക്കാരെ പരിശോധിച്ചിരുന്നു.വീട്ടിലെത്തിയ ഗൃഹനാഥൻ കുടുംബാംഗങ്ങളുമായി ഇടപഴകാതെ തനിച്ച് ഒരു മുറിയിൽ നിരീക്ഷണത്തിനു വിധേയനാവുകയും ചെയ്തു.പരിശോധന ഫലം നെഗറ്റീവായിട്ടും ഗൃഹനാഥനെയും ഭാര്യയെയും കട തുറക്കാൻ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം.