ആറ്റിങ്ങൽ:അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മാസ്കുകൾ നിർമ്മിച്ച് നൽകി.കേഡറ്റുകളുടെയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ ഇരുന്നോ റോളം മാസ്കുകളാണ് നിർമ്മിച്ചത്.പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതിനാണ് മാസ്കുകൾ കൈമാറിയത്.നഗരസഭാ ചെയർമാൻ എം.പ്രദീപ് ഏറ്റുവാങ്ങി.സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ,കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബു,ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ് എന്നിവർ സംബന്ധിച്ചു.