ഉഴമലയ്ക്കൽ:കേരള മഹിളാസംഘം അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസ്ക് വിതരണം ചെയ്തു.മഹിളാസംഘം മണ്ഡലം സെക്രട്ടറി മനിലാ ശിവൻ ഡോക്ടർ ശാരികയ്ക്ക് മാസ്കുകൾ കൈമാറി.കേരള മഹിളാസംഘം ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈജാ മുരുകേശൻ,സുനിത,പാലിയേറ്റീവ് കെയർ നഴ്സ് സുജ,ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.