നെടുമങ്ങാട് :വിലക്ക് ലംഘിച്ച് അനാവശ്യമായി നിരത്തിൽ വാഹനമോടിച്ച 23 പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ചെങ്കോട്ട ഹൈവേയിലും ഷൊർലക്കോട് അന്തർസംസ്ഥാന പാതയിലും പൊലീസിന്റെ നിർദേശം അവഗണിച്ച് നിരവധി പേരാണ് വാഹനമോടിച്ചത്.സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെയും എസ്.ഐ സുനിൽഗോപിയുടെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തുടർന്നുള്ള ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്ന് പൊലീസ് അറിയിച്ചു.