പോത്തൻകോട്: കൊറോണയ്‌ക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ മികച്ച പ്രവർത്തനവുമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും ഗൾഫിൽ നിന്നെത്തിയവരാണ്. അമേരിക്ക, ലണ്ടൻ, ജർമനി , ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പി.എച്ച്.സികളിലുണ്ട്. പഞ്ചായത്തുകളിൽ ഒരു മെഡിക്കൽ ഓഫീസർ, ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ, നാലോ അഞ്ചോ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഒരു ഫീമെയിൽ ഹെൽത്ത് നഴ്സ്, 5 മുതൽ 8 വരെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരും അടങ്ങുന്ന മെഡിക്കൽ ടീമാണ് ഏകോപനത്തിന് നേതൃത്വം നൽകുന്നത്. പഞ്ചായത്തുകളിലെ വാർഡ് തലത്തിൽ ആശാ - അംഗൻവാടി വർക്കർമാരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന 10 പേരുള്ള വോളന്റിയർ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് അംഗവും വാർഡിന്റെ ചുമതലയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മെഡിക്കൽ ടീമിന്റെ ചുമതലകൾ
-------------------------------------------------
വീടുകളിൽ കഴിയുന്നവരുടെ നിരീക്ഷണം
കൃത്യമായ വിവരശേഖരണം
എല്ലാ ദിവസവും റിപ്പോർട്ട് നൽകുക
രക്ത സാമ്പിളുകളും സ്വാബ് ടെസ്റ്റിംഗും നടത്തുക
നിർദ്ദേശം ലംഘിക്കുന്നവരുടെ വിവരം കൈമാറണം
അണ്ടൂർക്കോണം പി.എച്ച്.സി
-------------------------------------
18 വാർഡുകൾ പഞ്ചായത്ത്
29,000 ജനസംഖ്യ
154 പേർ ഹോം ക്വറന്റൈനിൽ
11 അംഗ മെഡിക്കൽ ടീം
പോത്തൻകോട് - വേങ്ങോട് പി.എച്ച്.സി
-----------------------------------------------------------
33,950 ജനസംഖ്യ
11 അംഗ മെഡിക്കൽ സംഘം
188 പേർ നിരീക്ഷണത്തിൽ
വാർഡുകൾ -18
മംഗലപുരം പി.എച്ച്.സി
------------------------------------
21 വാർഡുകൾ
43,000 ജനസംഖ്യ
118 പേർ നിരീക്ഷണത്തിൽ
13 അംഗ മെഡിക്കൽ ടീം
കഠിനംകുളം പി.എച്ച്.സി
--------------------------------------------------
23 വാർഡുകൾ
52,500 ജനസംഖ്യ
129 പേർ നിരീക്ഷണത്തിൽ
12 അംഗ മെഡിക്കൽ ടീം
പുത്തൻതോപ്പ് പി.എച്ച്.സി
---------------------------------------------
കാട്ടായിക്കോണം, ചന്തവിള, കഴക്കൂട്ടം
എന്നീ കോർപറേഷൻ വാർഡുകൾ
43,080 ജനസംഖ്യ
101 പേർ നിരീക്ഷണത്തിൽ
8 അംഗ മെഡിക്കൽ ടീം
1,37,300 ജനസംഖ്യ
പാങ്ങപ്പാറ പി.എച്ച്.സി
---------------------------------
ഞാണ്ടൂർക്കോണം, പൗഡിക്കോണം, ചെല്ലമംഗലം,
ചെമ്പഴന്തി, ശ്രീകാര്യം എന്നീ
നഗരസഭാ വാർഡുകൾ
325 പേർ നിരീക്ഷണത്തിൽ
11 സബ് സെന്ററുകൾ
27 അംഗ ടീം
വേളി പി.എച്ച്.സി
---------------------------------
ആറ്റിപ്ര, കുളത്തൂർ, പള്ളിത്തുറ, പൗണ്ടുകടവ്
കോർപ്പറേഷൻ വാർഡുകൾ
180 പേർ നിരീക്ഷണത്തിൽ
46,009 ജനസംഖ്യ
12 അംഗ മെഡിക്കൽ ടീം