തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അശരണർക്ക് ഭക്ഷണമെത്തിച്ച് പൊലീസ്. ഇതിനായി അരംഭിച്ച ഒരു വയർ ഊട്ടാം, ഒരു വിശപ്പ് അടക്കാം എന്ന പദ്ധതി മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഏപ്രിൽ 14വരെ ദിവസം മൂന്നു നേരം നഗരത്തിലെ അശരണർക്ക് ഭക്ഷണം നൽകും. ഐ.ജി പി. വിജയന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ, നൻമ ഫൗണ്ടേഷൻ, മിഷൻ ബെറ്റർ ടുമോറോ, ട്രു ടി.വി, ലൂർദ് മാതാ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്നലെ തമ്പാനൂരിലും പുത്തരിക്കണ്ടത്തുമുള്ള 300പേർക്ക് പ്രഭാത, ഉച്ച ഭക്ഷണ വിതരണം നടത്തി.