01

കുളത്തൂർ: കൊറോണ നിയന്ത്രണങ്ങളെത്തുടർന്ന് പരസഹായമില്ലാതെ പട്ടിണിയിലായ കടുംബത്തിന് ആറ്റിപ്ര വാർഡ് കൗൺസിലർ സുനിചന്ദ്രന്റെ നേതൃത്വത്തിൽ സഹായമെത്തിച്ചു. കുളത്തൂർ വായനശാലയ്ക്ക് സമീപം ഒതോന്നിയിൽ വീട്ടിൽ രോഗാവസ്ഥയിലായ രാജന്റെയും വസന്തകുമാരിയുടെയും കുടുംബത്തിനാണ് ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ എത്തിച്ചത്. പലവ്യഞ്ജനം ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ ഇല്ലാതെ പട്ടിണിയിലായ കുടുംബം പലരോടും സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ആറ്റിപ്ര വികസനസമിതിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കുടുംബം നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി സഹായം കൈമാറിയത്.