secretariat

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാർ മാർച്ച് 31ന് വിരമിക്കുന്നതോടെ, കൊറോണ പ്രതിരോധ പ്രവ‌ർത്തനങ്ങൾ താളം തെറ്റുമോ എന്നാശങ്ക.

എല്ലാ മാസവും ജീവനക്കാർ വിരമിക്കുന്നുണ്ടെങ്കിലും ഏറ്രവും കൂടുതൽ പേർ വിരമിക്കുന്നത് മാർച്ചിലാണ്. കൊറോണ ബാധയെ ഫലപ്രദമായി നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ, റവന്യൂ വകുപ്പ് ജീവനക്കാർ, പൊലീസ് സേനാംഗങ്ങൾ എന്നിവർ വിരമിക്കുമ്പോഴുള്ള വിടവ് വലുതാണ്. ഇവർക്ക് പുറമെ സിവിൽ സപ്ലെസ് , ഫയർഫോഴ്സ് , പഞ്ചായത്ത്, മുൻസിപ്പൽ , കോർപ്പറേഷൻ ജീവനക്കാ‌രുടെ സേവനവും അത്യാവശ്യമാണ്.

. രണ്ടും മൂന്നും ദശാബ്ദത്തിലധികം സർക്കാരിനെ സേവിച്ച ശേഷം വിരമിക്കുമ്പോൾ ലോക്ക് ‌ഡൗൺ ആയതിനാൽ യാത്രഅയപ്പ് പോലും ലഭിക്കില്ല വിരമിക്കുന്നവർക്ക് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യം നൽകേണ്ടി വരുന്നത്. സർക്കാരിനും ഇന്നത്തെ സാഹചര്യത്തിൽ വൻ സാമ്പത്തിക ബാദ്ധ്യതയാണ്.