കാട്ടാക്കട: കാട്ടാക്കട താലൂക്കിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കാട്ടാക്കട തഹസിൽദാർ. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ നിരീക്ഷിക്കാനായി ആര്യോഗ്യ വകുപ്പ് പൊലീസ്, ജനപ്രതിനിധികൾ റവന്യൂ അധികൃതർ ഉൾപ്പെട്ട് നിരീക്ഷണ സംഘത്തെ നിയോഗിച്ചു. സംഘത്തിലെ അംഗങ്ങൾ ക്വാറന്റെയിനുള്ള വീടുകളിൽ നീരീക്ഷണത്തിലുള്ള വ്യക്തി വീട്ടുകാരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കും.
ക്രിത്രിമവിലക്കയറ്റം ഉണ്ടാക്കിയാൽ ശക്തമായനിയമ നടപടികൾ നേരിടേണ്ടി വരും. താലൂക്കിൽ ലീഗൽ മെട്രോളജി വിഭാഗവുമായി സഹകരിച്ച് പ്രത്യേക സ്കാർഡും പ്രവർത്തിക്കും. നിരീക്ഷണ സംഘങ്ങളെ നിരീക്ഷിക്കാനും പ്രത്യേക സ്വാർഡുകൾ ഉണ്ടാകും.
അവശ്യ സാധനങ്ങൾ വില്പന നടത്തുന്ന കേന്ദ്രങ്ങൾ ഉപഭോക്താക്കളിൽ നിന്നും ലിസ്റ്റും ഫോൺ നമ്പറും വാങ്ങി സാധനങ്ങൾ പാക്ക് ചെയ്തശേഷം ഫോണിൽ അറിയിച്ച് സാധനങ്ങൾ നൽകിയാൽ മതി. കടയ്ക്ക് മുന്നിൽ കൂട്ടംകടിയാൽ ശക്തമായനടപടിയുണ്ടാകും. കൊറോണ പ്രതിരോധ പ്രവർത്തനത്തിനും നിരോധനാജ്ഞയ്ക്കും എതിരായും അമിതവിലക്കയറ്റും ഉണ്ടാക്കുന്നത് ശ്രദ്ധയിൽ പ്പെട്ടാൽ കാട്ടാക്കട തഹസിൽദാരെ 9447045216 എന്ന ഫോണിൽ വിളിക്കുകയോ ചിത്രം സഹിതം വാർട്ട്സ് ആപ്പ് ചെയ്യുകയോ ചെയ്യാം. 04712291414 നമ്പറിലും ബന്ധപ്പെടാം. കമ്മൂണിറ്റി കിച്ചൺ സമ്പ്രദായം ഉടൻ പ്രവർത്തനം തുടങ്ങുമെന്നും തഹസിൽദാർ ഹരിശ്ചന്ദ്രൻ അറിയിച്ചു.