പാറശാല: സർക്കാർ നിർദ്ദേശം ലംഘിച്ച് പാറശാലക്ക് സമീപം ഇഞ്ചിവിളയിൽ റോഡിൽ കൂട്ടംകൂടിയവരെ വിരട്ടിയൊടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിപ്പാർട്ട്മെന്റ് അവാർഡുകൾ പ്രഖ്യാപിച്ചു. പാറശാല സ്റ്റേഷനിലെ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖർ, സിവിൽ പൊലീസ് ഓഫീസർ എസ്.ഗിരീഷ് കുമാർ, രഞ്ജിത്ത്, നൗഫൽ എന്നിവർക്കാണ് അവാർഡ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും അനാവശ്യമായി കുട്ടംകൂടിയ പത്ത് ഡി.വെെ.എഫ്.ഐ പേർക്കെതിരെ 24ന് കേസെടുത്തിരുന്നു.സംഭവത്തെ തുടർന്ന് പാറശാല ഗവ.ആശുപത്രിയിൽ ചികിത്സ തേടിയവർ പൊലീസിനെതിരെ ഉന്നത അധികാരികൾക്ക് പരാതി നൽകിയെങ്കിലും സർക്കാർ നിർദ്ദേശം നടപ്പിലാക്കിയ പൊലീസ് നടപടി ശരിവച്ച് പരാതി തള്ളി അവാർഡ് പ്രഖ്യാപിക്കുകയായിരുന്നു.