covid

ആലപ്പുഴ: കൊറോണ സംശയത്തിൽ തൃശൂരിൽ നിരീക്ഷണത്തിലായിരുന്ന ചേർത്തല സ്വദേശികൾ മുങ്ങിയെന്ന് പരാതി. ചേർത്തല വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എൽസമ്മ ജോസഫ് എന്നിവരെയാണ് നിരീക്ഷണത്തിലിരിക്കെ കാണാതായത്.


മാർച്ച് ഒമ്പതിന് ദുബായിൽ നിന്നെത്തിയ ഇവർ 16 മുതൽ മേലൂരിലെ ഒരു സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയാക്കും മുമ്പ് ഇവർ മുങ്ങിയെന്നാണ് പരാതി. മേലൂർ പഞ്ചായത്ത് സെക്രട്ടറിയാണ് ചേർത്തല നഗരസഭാ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്. ഇതേത്തുടർന്ന് ചേർത്തല നഗരസഭ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ഇവർ തൃശൂരിൽ നൽകിയ മേൽവിലാസം തെറ്റാണോ എന്ന് സംശയമുണ്ട്. ഇരുവരെയും കണ്ടെത്താനായി മേൽവിലാസം എല്ലാ നഗരസഭാ കൗൺസിലർമാർക്കും കൈമാറിയിട്ടുണ്ട്. പൊലീസും അന്വേഷണം തുടരുകയാണ്.